Skip to main content

എറണാകുളം ജനറൽ ആശുപത്രിയിൽ ട്രാൻസ്പ്ലാന്റേഷൻ ഒ.പി എല്ലാ ബുധനാഴ്ച്ചയും

വൃക്ക മാറ്റിവയ്ക്കൽ സർജറി നടത്തുന്നതുമായി ബന്ധപ്പെട്ട്  എറണാകുളം ജനറൽ ആശുപത്രിയിൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ എല്ലാ ബുധനാഴ്ചകളിലും ട്രാൻസ്പ്ലാന്റേഷൻ ഒ.പി ഉണ്ടായിരിക്കും. രോഗികൾ ചികിത്സരേഖകളും തിരിച്ചറിയൽ രേഖകളുമായി ട്രാൻസ്പ്ലാന്റേഷൻ ഒ.പിയി ൽ ബന്ധപ്പെടേണ്ടതാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ഷാഹിർഷാ അറിയിച്ചു. കൂടാതെ രജിസ്ട്രേഷനുള്ള സൗകര്യം 8891924136/9447051097 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ അറിയാം. ആരോഗ്യ വകുപ്പിലെ യൂറോളജിസ്റ് ഡോ.അനൂപ് കൃഷ്ണൻ, നെഫ്രോളജിസ്റ് ഡോ. സന്ദീപ് ഷേണായി എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

 KASP സൗകര്യമുള്ളവർക്ക് അതിലൂടെ സൗജന്യ ചികിത്സ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും സൂപ്രണ്ട് അറിയിച്ചു.

date