Skip to main content

സ്ത്രീകളുടെയും ട്രാന്‍സ്‌ജെന്ററുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി തെളിവെടുപ്പ് വെള്ളിയാഴ്ച്ച

 

പൊതുജനങ്ങള്‍, സന്നദ്ധസംഘടനകളില്‍ നിന്നും പരാതികള്‍ സ്വീകരിക്കും

 

സ്ത്രീകളുടെയും ട്രാന്‍സ്‌ജെന്ററുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി  വെള്ളിയാഴ്ച്ച (ഒക്ടോബര്‍ 27) രാവിലെ 10.30ന് എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. സമിതിയുടെ പരിഗണനയിലുള്ള വിവിധ പരാതികളില്‍ പരാതിക്കാരില്‍ നിന്നും ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരില്‍ നിന്നും തെളിവെടുപ്പ് നടത്തും. കൂടാതെ പൊതുജനങ്ങളില്‍ നിന്നും സന്നദ്ധസംഘടനകളില്‍ നിന്നും പരാതികള്‍ സ്വീകരിക്കും.

 

യോഗത്തിന് ശേഷം കാക്കനാട് പ്രവര്‍ത്തിക്കുന്ന ചില്‍ഡ്രന്‍സ് ഹോം (പെണ്‍കുട്ടികള്‍ക്കു വേണ്ടി മാത്രം), ജുവനൈല്‍ ജസ്റ്റിസ് ഒബ്‌സര്‍വേഷന്‍ ഹോം(ആണ്‍കുട്ടികള്‍ക്ക് വേണ്ടി മാത്രം), ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (CWC), സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍, ഷോര്‍ട് സ്റ്റേ ഹോം ഫോര്‍ ട്രാന്‍സ്‌ജെന്റേഴ്‌സ്(ജ്യോതിഷ് ഭവന്‍), ഐ.എം.ജി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന എന്റെ കൂട്, തേവരയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കായുള്ള വികലാംഗ സദനം, ചമ്പക്കരയില്‍ പ്രവര്‍ത്തിക്കുന്ന മഹിളാമന്ദിരം എന്നീ സ്ഥാപനങ്ങളും സമിതി സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.

date