Skip to main content

അപേക്ഷ ക്ഷണിച്ചു 

 

ഗവൺമെന്റ്/എയ്ഡഡ് പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികളെ പഠനത്തിലും മറ്റ് പ്രവർത്തനങ്ങളിലും സഹായിക്കുന്നതും, വിദ്യാഭ്യാസത്തിന് പുറമേ അവർക്കായി നടപ്പിലാക്കുന്ന മെഡിക്കൽ ക്യാമ്പ് പോലുള്ള വിവിധ പരിപാടികളിൽ സഹായിക്കുന്നതുമായ ജില്ലയിലെ മികച്ച മൂന്ന് എൻഎസ്എസ്/എൻ.സി.സി/ എസ്പിസി യൂണിറ്റുകൾക്ക് 'സഹചാരി' പദ്ധതി പ്രകാരമുള്ള അവാർഡിനായി അപേക്ഷകൾ ക്ഷണിച്ചു

സ്ഥാപന മേധാവി ശുപാർശ ചെയ്ത അപേക്ഷ ആവശ്യമായ രേഖകൾ/ ഫോട്ടോ സഹിതം 2023 ഒക്ടോബർ 30ന് മുമ്പായി കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്. ഫോൺ:04842425377

date