Skip to main content

ഭരണഭാഷാ വാരാഘോഷം: സർക്കാർ ജീവനക്കാർക്കായി പ്രശ്നോത്തരി മത്സരം

ഭരണ ഭാഷാ വാരാ ഘോഷത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റേയും വിവര - പൊതുജന സമ്പർക്ക വകുപ്പിന്റേയും സംയുക്താഭിമുഖ്യത്തിൽ സർക്കാർ ജീവനക്കാർക്കായി പ്രശ്നോത്തരി സംഘടിപ്പിക്കുന്നു. കേരളം -ഭാഷ, ചരിത്രം, സംസ്കാരം, കല, സാഹിത്യം, രാഷ്ട്രീയം  എന്നീ  വിഷയങ്ങളെ ആസ്പദമാക്കിയാണ് പ്രശ്നോത്തരി. നവംബർ 7 ന് രാവിലെ 11 മുതൽ എറണാകുളം കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് പ്രശ്നോത്തരി നടത്തുന്നത്.

രണ്ട് പേരടങ്ങുന്ന ടീം ആയിട്ടാണ് പങ്കെടുക്കേണ്ടത്. പ്രാഥമിക റൗണ്ട് മത്സരത്തിൽ നിന്നും തെരഞ്ഞെടുക്കുന്ന ടീമുകൾ ആണ് പ്രധാന റൗണ്ടിൽ മത്സരിക്കുക. കൂടുതൽ വിവരങ്ങൾക്ക്
0484-2354208, 94475 74604

date