Skip to main content

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

            തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളജിലെ ഊർജതന്ത്ര വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകൻ / അധ്യാപികയുടെ (അസിസ്റ്റന്റ് പ്രൊഫസർ) ഒരു ഒഴിവുണ്ട്. താൽകാലിക നിയമനം നടത്തുന്നതിന് അഭിമുഖം നടത്തും. 55 ശതമാനം മാർക്കോടെ ഫിസിക്സിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. നെറ്റ് / പിഎച്ച്ഡി  അഭികാമ്യം. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി നവംബർ 2ന് രാവിലെ 9.30ന് കോളജിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് : 0471 – 2300484, 0471 – 2300485.

            പി.എൻ.എക്‌സ്5033/2023

date