Skip to main content

തേക്ക് തടി ലേലം

ഇടുക്കി താലൂക്കില്‍ ഉപ്പുതോട് വില്ലേജിലെ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയില്‍ നിന്നും മുറിച്ച് മാറ്റി മുരിക്കാശ്ശേരി പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിട്ടുള്ള എട്ട് തേക്ക് തടികള്‍ നവംബര്‍ 28 ന് പകല്‍ 11 മണിക്ക് ഇടുക്കി താലൂക്ക് ഓഫീസില്‍ വെച്ച് പരസ്യമായി ലേലം ചെയ്തു വില്‍ക്കും. ലേലവ്യവസ്ഥകളും നിബന്ധനകളും എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഇടുക്കി റവന്യൂ ഡിവിഷണല്‍ ഓഫീസ്, ഇടുക്കി താലൂക്ക് ഓഫീസ്, ഉപ്പുതോട് വില്ലേജ് ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉപ്പുതോട് വില്ലേജ് ഓഫീസറുടെ അനുമതിയോടെ മുരിക്കാശ്ശേരി പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച തടികള്‍ പരിശോധിച്ച് ബോധ്യപ്പെടാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232231.

date