Skip to main content

അന്യത്ര സേവന വ്യവസ്ഥ: അപേക്ഷ ക്ഷണിച്ചു

കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസിൽ ഒഴിവു വരുന്ന സീനിയർ ക്ലാർക്ക് തസ്തികയിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ സേവനമനുഷ്ടിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഗവ /അർധ സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികകളിൽ ജോലി ചെയ്തു വരുന്ന ജീവനക്കാർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് മുൻഗണന. അപേക്ഷ സമർപ്പിക്കേണ്ട വിലാസം: ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ്, സി.ആർ കോംപ്ലക്‌സ്, വൃന്ദാവൻ ഗാർഡൻസ്, പട്ടംപാലസ് പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2448791.

date