Skip to main content

കയറ്റിറക്കു കൂലി: നിർദേശങ്ങൾ ക്ഷണിച്ചു

ജില്ലയിലെ ഗാർഹിക, നിർമ്മാണ മേഖലയിലെ നിലവിലുളള കയറ്റിറക്കുകൂലി സംബന്ധിച്ച് 2021 നവംബർ 30 ന് കോഴിക്കോട് ജില്ലാ ലേബർ ഓഫീസർ പുറപ്പെടുവിച്ച ഐ .ആർ (1) 1665/2021 നമ്പർ ഉത്തരവിന്റെ കാലാവധി 2023 നവംബർ 30 ന്ന് അവസാനിക്കുന്നതിനാൽ കൂലി പുതുക്കി നിശ്ചയിക്കാൻ തീരുമാനിച്ചതായി ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.   ബന്ധപ്പെട്ട തൊഴിലുടമകൾ, തൊഴിലാളികൾ, തൊഴിലാളി യൂണിയനുകൾ, കോൺട്രാക്റ്റർമാർ തുടങ്ങി വിവിധ മേഖലയിലുളള തൊഴിലുടമ/തൊഴിലാളി യൂണിയനുകളിൽ നിന്നും നിലവിലുളള കൂലി ഉൾപ്പെടെയുളള വിശദവിവരങ്ങളും നിർദേശങ്ങളും ക്ഷണിച്ചു. വിവരങ്ങൾ രേഖാമൂലം 15 ദിവസത്തിനകം കോഴിക്കോട് ജില്ലാ ലേബർ ഓഫീസർക്ക് സമർപ്പിക്കണം. ഫോൺ : 0495 2370538

date