Post Category
ബിടെക് സ്പോട്ട് അഡ്മിഷൻ 28ന്
കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള മലപ്പുറം തവനൂർ കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എഞ്ചിനിയറിംഗ് ആൻഡ് ടെക്നോളജിയിലെ ബിടെക് അഗ്രികൾച്ചറൽ എഞ്ചിനിയറിംഗ്, ബി.ടെക് ഫുഡ് ടെക്നോളജി കോഴ്സുകളിൽ നിലവിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്ത സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുള്ള വിദ്യാർത്ഥികൾ എല്ലാ രേഖകളും സഹിതം ഒക്ടോബർ 28ന് രാവിലെ 10 മണിക്ക് മുൻപായി ഹാജരാകണമെന്ന് ഡീൻ ഓഫ് ഫാക്കൽറ്റി അറിയിച്ചു. ഫോൺ : 0494 268214 www.kcaet.kau.in, www.kau.in
date
- Log in to post comments