Skip to main content

ഖാദി വിപണന മേളക്ക് തുടക്കമായി

ഖാദി മഹോത്സവത്തിന്റെ ഭാഗമായി കേരള സർവോദയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സിവിൽ സ്റ്റേഷൻ പരിസരത്ത് ഒരുക്കിയ മിനി എക്‌സിബിഷന്റെ ഉദ്ഘാടനം ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിംഗ് നിർവഹിച്ചു. കേരള സർവോദയ സംഘം ചെയർമാൻ യു രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എ ഡി എം സി മുഹമ്മദ് റഫീഖ് മുഖ്യാതിഥിയായി.

ഖാദി പ്രചരണത്തിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷൻ, ജില്ലാ വ്യവസായ കേന്ദ്രം എന്നിവരുടെ സഹകരണത്തോടെയാണ് സിവിൽ സ്റ്റേഷൻ പരിസരത്ത് ഖാദി ഉത്പന്ന വിപണന മേള ഒരുക്കിയിരിക്കുന്നത്. വിപണന മേള ഒക്ടോബർ 28 വരെ തുടരും. ഖാദി ഉത്പന്നങ്ങൾക്ക് പുറമേ കുടുംബശ്രീയുടെയും മറ്റു സ്വദേശി ഉത്പന്നങ്ങളും മേളയിൽ ലഭ്യമാണ്.

കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ആർ സിന്ധു, കെവിഐബി പ്രൊജക്റ്റ് ഓഫീസർ ഷിബി കെ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ആനന്ദ് കുമാർ എന്നിവർ സംസാരിച്ചു. കേരള സർവോദയ സംഘം ജനറൽ സെക്രട്ടറി എ ഗോപകുമാർ സ്വാഗതവും  ജനറൽ മാനേജർ കെ. പി ഹരി നന്ദിയും പറഞ്ഞു.

(പടം: ഖാദി മഹോത്സവത്തിന്റെ ഭാഗമായി കേരള സർവോദയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സിവിൽ സ്റ്റേഷൻ പരിസരത്ത് ഒരുക്കിയ മിനി എക്‌സിബിഷന്റെ ഉദ്ഘാടനം ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിംഗ് നിർവഹിക്കുന്നു

date