Skip to main content

സ്റ്റാളുകളും കോൾഡ് സ്റ്റോറേജുകളും ലൈസൻസിനു നൽകുന്നു

വേങ്ങേരി നഗര കാർഷിക വിപണ കേന്ദ്രത്തിലെ ഒഴിഞ്ഞു കിടക്കുന്ന സ്റ്റാളുകളും കോൾഡ് സ്റ്റോറേജുകളും 11 മാസ കാലയളവിലേക്ക് ലൈസൻസിനു സ്വീകരിക്കുവാൻ താല്പര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ / ലേല വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. ക്വട്ടേഷനുകൾ മുദ്രവച്ച കവറിൽ ഒക്ടോബർ 31 -ന് രാവിലെ 11 മണി വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് രണ്ടുമണിക്ക് പരസ്യ ലേലത്തിനുശേഷം ക്വട്ടേഷൻ തുറക്കും. നിശ്ചിത സമയ പരിധിക്കകം 2000 രൂപ നിര ദ്രവ്യം അടവാക്കി  ക്വട്ടേഷൻ സമർപ്പിച്ചവർക്ക് പരസ്യ ലേലത്തിൽ പങ്കെടുക്കാം. കവറിനു പുറത്ത് 04/2023 - 24 എന്ന് രേഖപ്പെടുത്തി സെക്രട്ടറി, നഗര കാർഷിക മൊത്ത വിപണന കേന്ദ്രം, വേങ്ങേരി ,കോഴിക്കോട്  എന്ന മേൽവിലാസത്തിൽ ക്വട്ടേഷൻ സമർപ്പിക്കണം.  കാർഷികോത്പന്നങ്ങൾ, കാർഷിക അനുബന്ധ ഉത്പന്നങ്ങൾ, കാർഷിക സംരംഭങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും സംഭരണം വിപണനം എന്നീ ആവശ്യങ്ങൾക്ക് മാത്രമേ സ്റ്റാളുകൾ ലൈസൻസിനു ലഭ്യമാവുകയുള്ളൂ

date