Skip to main content

ജനകീയ മത്സ്യകൃഷിക്ക് തുടക്കം

സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ ജനകീയ മത്സ്യകൃഷിക്ക് തുടക്കമായി. കർഷകർക്ക് സൗജന്യ കാർപ്പ് മത്സ്യകുഞ്ഞ് നൽകി. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് ചെയർപേഴ്സൺ ആയിശ ചേലപ്പുറത്ത് അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർമാർ മുഖേന അപേക്ഷ നൽകിയ 36 കർഷകർക്കായി 14,100 മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്യുകയും പൊതുകുളങ്ങളായ മാട്ടുമുറി, കണ്ണാംപറമ്പ്, മുണ്ടോട്ട് കുളങ്ങര എന്നിവിടങ്ങളിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുകയും ചെയ്തു.

 ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ മറിയം കുട്ടിഹസ്സൻ, മെമ്പർമാരായ എം ടി റിയാസ്, ടി കെ അബൂബക്കർ മാസ്റ്റർ പ്രമോട്ടർമാരായ നിതിൻ, അഷിത എന്നിവർ പങ്കെടുത്തു

date