Skip to main content

കൂടിക്കാഴ്ച നടത്തുന്നു

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ ഒക്ടോബർ 28 നു രാവിലെ 10  മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള അക്കൗണ്ടന്റ്, ഗ്രാഫിക് ഡിസൈനർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, റിസപ്ഷനിസ്റ്റ് (യോഗ്യത : ജോലി പരിചയം), ഓഫീസ് എക്സിക്യൂട്ടീവ്, ഡിസ്ട്രിബ്യൂട്ടർ, ക്ലയന്റ് സർവ്വീസ് എക്സിക്യൂട്ടീവ്, ബിസിനസ്സ് ഡവലപ്പ്മെന്റ് എക്സിക്യൂട്ടീവ് (യോഗ്യത : പ്ലസ്ടു), ഇൻഷൂറൻസ് അഡ്വൈസർ, സെയിൽ അസോസിയേറ്റ്, മാർക്കറ്റിംഗ് കോ ഓർഡിനേറ്റർ, (യോഗ്യത - പ്ലസ്ടു). ട്രെയിനിംഗ് ഇൻസ്ട്രക്ടർ, അസിസ്റ്റന്റ് മാനേജർ (യോഗ്യത ബിരുദം/എം.ബി.എ) തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. താൽപര്യമുളള ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നതിനായി ബയോഡേറ്റ സഹിതം നേരിട്ട് എംപ്ലോയബിലിറ്റി സെന്ററിൽ ഹാജരാകേണ്ടതാണ്. പ്രായപരിധി :  35 വയസ്സ്. ഫോൺ :  0495 -2370176

date