Post Category
സ്റ്റാഫ് നഴ്സ് നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.
പ്ലസ് ടു സയൻസ്, ജി.എൻ.എം / ബി.എസ്.സി നഴ്സിംഗ്,കെ.എൻ.സി രജിസ്ട്രേഷൻ തുടങ്ങിയ യോഗ്യതയുള്ള 18നും 36നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
താല്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം നവംബർ രണ്ടിന് മെഡിക്കൽ കോളേജ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ സി.സി. എം ഹാളിൽ രാവിലെ 11ന് നടക്കുന്ന എഴുത്തു പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കേണ്ടതാണ്. രാവിലെ 10 മുതൽ 10.30 വരെയാണ് രജിസ്ട്രേഷൻ. ഫോൺ : 0484 2754000
date
- Log in to post comments