Skip to main content

മിനിമം വേതന ഉപദേശക സമിതി തെളിവെടുപ്പ് വെള്ളിയാഴ്ച്ച

സംസ്ഥാനത്തെ പേപ്പർ പ്രൊഡക്ഷൻ ഇൻഡസ്ട്രിസ്‌ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുളള  മിനിമം വേതന ഉപദേശക ഉപസമിതിയുടെ തെളിവെടുപ്പ് വെള്ളി (ഒക്ടോബർ 27) രാവിലെ 11ന്  എറണാകുളം ഗവ.  ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കും.

ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്‌ ജില്ലകളിലെ പ്രതിനിധികൾ ആണ് പങ്കെടുക്കേണ്ടത്. തെളിവെടുപ്പ് യോഗത്തില്‍ ഈ  മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളി / തൊഴിലുടമ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍  പി.ജി.വിനോദ് കുമാർ അറിയിച്ചു. ഫോൺ :8547655267

date