Skip to main content

സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം: ക്വട്ടേഷന്‍ ക്ഷണിച്ചു

സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം  നവംബര്‍ 9, 10, 11 തീയതികളിലായി കളമശേരിയില്‍ നടക്കുന്നു. മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഭക്ഷണം, സ്റ്റേജ്&പന്തല്‍, ലൈറ്റ്&സൗണ്ട് എന്നീ കമ്മിറ്റികളുടെ പ്രവൃത്തികള്‍ ഏറ്റെടുക്കുന്നതിന്  ജിഎസ്ടി രജിസ്‌ട്രേഷനുള്ള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്‌ടോബര്‍ 30 ഉച്ചയ്ക്ക് രണ്ടുവരെ ക്വട്ടേഷന്‍ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് 3 ന് ക്വട്ടേഷന്‍ തുറക്കും . ക്വട്ടേഷന്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ കാക്കനാട് സിവില്‍ സ്റ്റേഷനിലെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ  ഓഫീസില്‍ നിന്നും ലഭിക്കും.

date