Skip to main content

ഹിൽപാലസ് പുരാവസ്തു മ്യൂസിയം വാർഷികാഘോഷം ശനിയാഴ്ച

ഹിൽപാലസ് പുരാവസ്തു മ്യൂസിയത്തിന്റെ 39-ാമത്  വാർഷികാഘോഷം ശനിയാഴ്ച (ഒക്ടോബർ 28ന്) നടക്കും. രാവിലെ 10 മുതൽ ആരംഭിക്കുന്ന പരിപാടി അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പുരാവസ്തു വകുപ്പിന്റെയും പൈതൃക പഠന കേന്ദ്രത്തിന്റെയും  സംയുക്ത ആഭിമുഖ്യത്തിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. പ്രത്യേക പുരാവസ്തു പ്രദർശനം, സംഗീത സദസ്സ്, വിവിധ കലാപരിപാടികൾ  തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

മ്യൂസിയം ഓഡിറ്റോറിയത്തിൽ  നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ തൃപ്പൂണിത്തുറ നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ്, പുരാവസ്തു പൈതൃക പഠനകേന്ദ്രം ഡയറക്ടർ ജനറൽ ഡോ. എം.ആർ രാഘവ വാരിയർ തുടങ്ങിയവർ പങ്കെടുക്കും. രാവിലെ 11.15 നാണ് ഉദ്ഘാടന ചടങ്ങ്.

date