Skip to main content

ദർഘാസ് ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നോർത്ത് പറവൂർ ശിശു വികസന പദ്ധതി ഓഫീസറുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി 2023 ഡിസംബർ  മുതൽ ഒരു വർഷ കാലയളവിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിനായി മുദ്രവച്ച കവറിൽ മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു. വാഹനത്തിന് ( കാർ, ജീപ്പ്) ഏഴ് വർഷത്തിലധികം കാലപ്പഴക്കം ഉണ്ടാവരുത്. നിയമപ്രകാരം ടാക്സി പെർമിറ്റ് അടക്കമുള്ള എല്ലാ രേഖകളും ഉണ്ടായിരിക്കണം.

 നവംബർ 11ന് ഉച്ചക്ക് 12 വരെ ദർഘാസ് ഫോം വിതരണം ചെയ്യുന്നതാണ്. അന്നേ ദിവസം ഉച്ചക്ക് ഒന്ന് വരെ ദർഘാസ് സ്വീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ദർഘാസ് തുറക്കും.
 കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തന ദിവസങ്ങളിൽ നോർത്ത് പറവൂർ ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 0484 2448803

date