Skip to main content

അനന്തപുരി അണിഞ്ഞൊരുങ്ങുന്നു, മലയാളത്തിന്റെ മഹോത്സവത്തിനായി

* വേദികളിലെ നിർമാണപ്രവർത്തനങ്ങൾ തകൃതി

            മലയാളത്തിന്റെ മഹോത്സവമായ കേരളീയത്തിനായി അനന്തപുരി അണിഞ്ഞൊരുങ്ങുന്നു. പ്രധാനവേദികളിൽ നിർമാണ പ്രവർത്തനങ്ങൾ തകൃതി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയമാണു കേരളീയത്തിന്റെ മുഖ്യവേദിയാകുന്നത്. 5,000 പേർക്ക് ഇരിപ്പിടമൊരുക്കുന്ന ഇവിടെയാണ് ഉദ്ഘാടനസമാപന സമ്മേളനങ്ങൾക്കും മെഗാ ഷോ അടക്കമുള്ള പ്രധാനകലാപരിപാടികൾക്കും വേദിയൊരുങ്ങുന്നത്.

            കനകക്കുന്ന്ടാഗോർ തിയേറ്റർയൂണിവേഴ്‌സിറ്റി കോളജ്പുത്തരിക്കണ്ടം മൈതാനംഎൽ.എം.എസ്. കോമ്പൗണ്ട്മാനവീയം വീഥി എന്നിവയാണു കേരളീയത്തിന്റെ മറ്റു പ്രധാന വേദികൾ. സെമിനാറുകൾഎക്‌സിബിഷനുകൾവ്യവസായമേളകൾകലാപരിപാടികൾഭക്ഷ്യമേളകലാസന്ധ്യകൾ തുടങ്ങിയ ഇനങ്ങൾ ഇവിടങ്ങളിലാണു നടക്കുന്നത്. 22 ചെറു വേദികളിലെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.

            ഗോത്രസംസ്‌കൃതിയുടെ നേർസാക്ഷ്യവുമായി കനകക്കുന്നിൽ ഒരുക്കുന്ന ലിവിങ് മ്യൂസിയത്തിന്റെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. തലസ്ഥാനം ഇന്നേവരെ കണ്ടിട്ടില്ലാത്ത വൈദ്യുത ദീപാലങ്കാരമാണു കേരളീയത്തിനായി ഒരുങ്ങുന്നത്. നൂതനരീതിയിലുള്ള ഇല്യൂമിനേഷനുള്ള നിർമാണപ്രവർത്തനങ്ങൾ കനകക്കുന്നിലെ നിശാഗന്ധിയിൽ പുരോഗമിക്കുകയാണ്. കനകക്കുന്നും മ്യൂസിയം വളപ്പുമടക്കുള്ള ഇല്യൂമിനേഷൻ കേന്ദ്രങ്ങളിൽ ഇൻസ്റ്റലേഷനുകളുടെ ഒരുക്കങ്ങളും അതിവേഗം മുന്നേറുന്നു.

പി.എൻ.എക്‌സ്5063/2023

date