Skip to main content

ശബരിമല ഗതാഗതസൗകര്യം വിലയിരുത്താൻ യോഗം 27-ന്

ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിനു മുന്നോടിയായി ഗതാഗത വകുപ്പ് ഏർപ്പെ ടുത്തുന്ന ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി ഒക്ടോബർ 27-ന് രാവിലെ 11ന് പമ്പയിൽ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും.ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന തീർഥാടകർക്ക് സൗകര്യപ്രദമായ രീതിയിൽ സുരക്ഷിത ഗതാഗതവും പാർക്കിംഗ് സംവിധാനവും തയ്യാറാക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനാണ് യോഗം ചേരുന്നത്.

പമ്പ ദേവസ്വം ബോർഡ് സാകേതം ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗത്തിൽ പത്തനംതിട്ടകോട്ടയം ജില്ലയിലെ ബന്ധപ്പെട്ട ജനപ്രതിനിധികൾ,  ഗതാഗത സെക്രട്ടറിട്രാൻസ്‌പോർട്ട് കമ്മീഷണർപത്തനംതിട്ട ജില്ലാ കളക്ടർതിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിനിധികൾ,മോട്ടോർ വാഹന വകുപ്പ്കെഎസ്ആർടിസിറോഡ് സേഫ്റ്റി അതോറിറ്റിഎന്നിവയിലെയും ബന്ധപ്പെട്ട മറ്റ് വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

പി.എൻ.എക്‌സ്5076/2023

date