Skip to main content

കേരളോത്സവത്തിന് ഇന്ന് (ഒക്ടോബര്‍ 27)തുടക്കം

വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തും സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെയും നേതൃത്വത്തില്‍ കേരളോത്സവം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ആറ് ഗ്രാമപഞ്ചായത്തുകളിലേയും കേരളോത്സവത്തില്‍ പങ്കെടുത്ത് ബ്ലോക്ക് തലത്തിലേക്ക് അര്‍ഹത നേടിയിട്ടുള്ള മത്സരാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ബ്ലോക്ക്തല കേരളോത്സവത്തിന് ഇന്ന് (ഒക്ടോബര്‍ 27) തുടക്കമാകും. രാവിലെ 8.30 ന് വെട്ടിക്കവല സര്‍ക്കാര്‍ മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഹര്‍ഷകുമാര്‍ ഉദ്ഘാടനം ചെയ്യും. ഒക്ടോബര്‍ 29ന് വൈകിട്ട് നാലിന് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും വിജയികള്‍ക്കുള്ള സമ്മാനദാനവും കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ നിര്‍വഹിക്കും.

date