Skip to main content

പരിശീലന പരിപാടി

കൊട്ടിയം കാനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മസാല പൗഡര്‍. അച്ചാര്‍, പപ്പട നിര്‍മാണം, ഫാസ്റ്റ് ഫുഡ് സ്റ്റാള്‍ പരിശീലനം, സി സി ടി വി ഇന്‍സ്റ്റലേഷന്‍ സര്‍വീസ് പരിശീലനം എന്നീ പരിപാടികളിലേക്ക് സ്വന്തമായി സംരംഭം നടത്താന്‍ താല്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി : 18-45. ബി പി എല്‍ വിഭാഗം കുടുംബശ്രീ, തൊഴിലുറപ്പ് എന്നിവയിലുള്ളവര്‍ക്ക് മുന്‍ഗണന. ട്രെയിനിങ് ഭക്ഷണം തുടങ്ങിയവ സൗജന്യമാണ്. പേര്, മേല്‍വിലാസം, പ്രായം, ഫോണ്‍ നമ്പര്‍ സഹിതം ഡയറക്ടര്‍, കാനറ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട്, കെ ഐ പി ക്യാമ്പസ്, കൊട്ടിയം പി.ഒ , കൊല്ലം പിന്‍ 691571 വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ 0474 2537141.

date