Skip to main content
കേരളോത്സവം സമാപിച്ചു

കേരളോത്സവം സമാപിച്ചു

ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെയും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'കേരളോത്സവം -2023' സമാപിച്ചു. സമാപന സമ്മേളനം ഇടനാട് യുവ ക്ലബ്ബ് അംങ്കണത്തില്‍ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. യുണൈറ്റഡ് ഫ്രണ്ട്സ് ഓഫ് ഒമേഗ ക്ലബ് ഓവറോള്‍ ചാമ്പ്യ•ാരായി.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിര്‍മല വര്‍ഗീസ് കലാ മത്സരങ്ങളുടെ സമ്മാനദാനവും ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമതിയംഗം എ ദസ്തകീര്‍ കായിക മത്സരങ്ങളുടെ സമ്മാനദാനവും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധുഉദയന്‍ അതലറ്റിക്‌സ് മത്സരങ്ങളുടെ സമ്മാനദാനവും നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിര സമതിയംഗം എന്‍ ശര്‍മ, ബ്ലോക്ക് പഞ്ചായത്തംഗം സിനി അജയന്‍, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date