Skip to main content
മുണ്ടൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിന് പുതിയ കെട്ടിടം ഉദ്ഘാടനം 30 ന്

മുണ്ടൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിന് പുതിയ കെട്ടിടം ഉദ്ഘാടനം 30 ന്

നവ കേരള നിര്‍മ്മിതിയുടെ ഭാഗമായി സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ജനങ്ങള്‍ ആശ്രയിക്കുന്ന ഓഫീസുകള്‍ അത്യാധുനിക രീതിയില്‍ നവീകരിച്ച് മികച്ച സേവനങ്ങള്‍ ഉറപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പഴകിയ കെട്ടിടം പൊളിച്ചു നീക്കി നിര്‍മ്മിച്ചിട്ടുള്ള പുതിയ മുണ്ടൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടം 5999 ചതുരശ്ര വിസ്തീര്‍ണത്തില്‍ അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളോടെ മികച്ച സേവനങ്ങള്‍ ഉറപ്പാക്കും. കേരള സ്റ്റേറ്റ് കണ്‍സ്‌ട്രേഷന്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ 1.29 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചായിരുന്നു കെട്ടിടത്തിന്റെ നിര്‍മ്മാണം. രജിസ്‌ട്രേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ 5.65 ലക്ഷം രൂപ ചെലവഴിച്ച് ഫര്‍ണിഷിംഗ് പ്രവര്‍ത്തനങ്ങളും നടത്തി. സബ് രജിസ്ട്രാര്‍ ഓഫീസ് പ്രദേശത്തെ ആറു പഞ്ചായത്തുകളില്‍ നിന്നായി 15 വില്ലേജ് ഓഫീസുകളിലെ ജനങ്ങള്‍ക്ക് മികച്ച സേവനം ഒരുക്കും.

ഒക്ടോബര്‍ 30 ന് ഉച്ചയ്ക്ക് 12 ന് രജിസ്‌ട്രേഷന്‍ സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം നിര്‍വഹിച്ച് സബ് രജിസ്ട്രാര്‍ ഓഫീസ് നാടിന് സമര്‍പ്പിക്കും. ചടങ്ങില്‍ വടക്കാഞ്ചേരി നിയോജകമണ്ഡലം എംഎല്‍എ സേവ്യര്‍ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിക്കും. രമ്യ ഹരിദാസ് എംപി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ വിശിഷ്ടാതിഥിയാകും. മറ്റ് ജനപ്രതിനിധികള്‍ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date