Skip to main content

വര്‍ണ്ണ ശലഭങ്ങള്‍ 2023; ബഡ്‌സ് ജില്ലാതല കലോത്സവം ഒക്ടോബര്‍ 28ന്

കുടുംബശ്രീ മിഷനും തദ്ദേശസ്ഥാപനങ്ങളുമായി നടത്തുന്ന ബഡ്‌സ് സ്‌കൂളിലെ കുട്ടികളുടെ ജില്ലാതല കലോത്സവം 'വര്‍ണ്ണ ശലഭങ്ങള്‍ 2023' ഒക്ടോബര്‍ 28ന് നടക്കും. തൃശ്ശൂര്‍ രാമവര്‍മ്മപുരം ഗവ. എഞ്ചിനീയറിങ് കോളേജില്‍ നടക്കുന്ന കലോത്സവം രാവിലെ 9.30 ന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. പി ബാലചന്ദ്രന്‍ എംഎല്‍എ അധ്യക്ഷനാകും. വൈകീട്ട് 4 ന് നടക്കുന്ന സമാപന സമ്മേളനം തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ അധ്യക്ഷനാകും. ജില്ലാ കളക്ടര്‍ കൃഷ്ണ തേജ മുഖ്യാതിഥിയാകും.

കലോത്സവത്തില്‍ ജില്ലയിലെ നാല് ബഡ്‌സ് സ്‌കൂളുകള്‍, 14 റീഹാബിലിറ്റേഷന്‍ സെന്ററുകള്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള 200 ഓളം കുട്ടികള്‍ പങ്കെടുക്കും.

date