Skip to main content
മുട്ടക്കോഴികളെ വിതരണം ചെയ്തു

മുട്ടക്കോഴികളെ വിതരണം ചെയ്തു

തോളൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിതകള്‍ക്ക് മുട്ടക്കോഴികളെ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ രഘുനാഥന്‍ നിര്‍വഹിച്ചു. വെറ്ററിനറി ഡോക്ടര്‍ ഷിബു കുമാര്‍ പദ്ധതി വിശദീകരണം നടത്തി. രണ്ട് ലക്ഷം രൂപ പദ്ധതിവിഹിതം വകയിരുത്തി 600 രൂപ സബ്‌സിഡിയില്‍ അഞ്ച് കോഴി കുഞ്ഞുങ്ങളെയാണ് ഓരോ ഗുണഭോക്താവിനും നല്‍കിയത്. മുട്ടക്കോഴി വളര്‍ത്തുന്നതിനായി അപേക്ഷ നല്‍കി ലിസ്റ്റില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്കാണ് 50 മുതല്‍ 60 ദിവസം വരെ പ്രായമായ ഗ്രാമശ്രീ വര്‍ഗ്ഗത്തില്‍പ്പെട്ട കോഴികുഞ്ഞുങ്ങളെ നല്‍കിയത്. മുട്ടക്കോഴികള്‍ക്കൊപ്പം പ്രതിരോധമരുന്നും വിതരണം ചെയ്തു.

വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീന വില്‍സണ്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സരസമ്മ സുബ്രഫ്മണ്യന്‍, കെ ജി പോള്‍സണ്‍, ശ്രീകല കുഞ്ഞുണ്ണി, സുധ ചന്ദ്രന്‍, സീന ഷാജന്‍, വി പി അരവിന്ദാക്ഷന്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരായ ഷീന, അനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date