Skip to main content

ആരോഗ്യ കേരളം; വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ താല്‍ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മെഡിക്കല്‍ ഓഫീസര്‍, ജെപിഎച്ച്എന്‍/ആര്‍ബിഎസ്‌കെ നേഴ്‌സ്, സീനിയര്‍ ടിബി ലാബോറട്ടറി സൂപ്പര്‍വൈസര്‍ (എസ്.ടി.എല്‍.എസ്.), ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സ്റ്റാഫ് നഴ്‌സ് (പാലിയേറ്റീവ് കെയര്‍) എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷിക്കുന്നവര്‍ ജനന തിയ്യതി, യോഗ്യത, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും അവയുടെ പകര്‍പ്പുകളും ബയോഡാറ്റയും (മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി.) സഹിതം ഒക്ടോബര്‍ 31 ന് വൈകീട്ട് 5 നകം ആരോഗ്യകേരളം, തൃശ്ശൂര്‍ ഓഫീസില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

date