Skip to main content

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി / റ്റി.എച്ച്.എസ്.എൽ.സി, പ്ലസ്ടു, വി.എച്ച്.എസ്.സി വിഭാഗങ്ങളിൽ ഉന്നതവിജയം നേടിയവർക്കുള്ള അവാർഡുകളും പ്രശംസാപത്രവും വിതരണം ചെയ്തു. തിരുവനന്തപുരം പ്രസ്‌ക്ലബിൽ നടന്ന പരിപാടിയിൽ ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ. ചന്ദ്രൻ പുരസ്‌കാരങ്ങൾ നൽകി. ജില്ലയിൽ 205 വിദ്യാർത്ഥികൾക്കായി 6.34 ലക്ഷം രൂപയാണ് സമ്മാനമായി വിതരണം ചെയ്തത്. ജനപ്രതിനിധികൾ, വിവിധ കർഷക തൊഴിലാളി സംഘടനാ പ്രതിനിധികൾ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

date