Skip to main content

റവന്യു ദൗത്യസംഘം അവലോകനയോഗം ചേർന്നു

 അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനായി സർക്കാർ രൂപീകരിച്ച  ദൗത്യസംഘം കളക്ടറുടെ ചേമ്പറിൽ അവലോകനയോഗം ചേർന്നു. വിവിധ വില്ലേജുകളിൽ നിന്നും റിപ്പോർട്ട്‌ ചെയ്യപ്പെട്ട വിഷയങ്ങൾ യോഗം  ചർച്ച  ചെയ്തു. സമയബന്ധിത ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു. സബ് കളക്ടർമാരായ ഡോ. അരുൺ എസ് നായർ, രാഹുൽ കൃഷ്ണശർമ, ഡെപ്യൂട്ടി കളക്ടർമാരായ മനോജ്‌ കെ, ദീപ കെ. പി, ഉന്നത റവന്യു വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
 

date