Skip to main content

കേരളോത്സവം  :  ഇടുക്കി ബ്ലോക്ക് പഞ്ചായത്തില്‍ ഇന്നു (27) മുതല്‍ 29 വരെ

കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും ഇടുക്കി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടത്തുന്ന കേരളോത്സവം ഇന്നു (27) മുതല്‍ 29 വരെ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള വിവിധ വേദികളില്‍ നടക്കും.  ബ്ലോക്ക് തല ഉദ്ഘാടനവും വോളിബോള്‍ മത്സരത്തിന്റെ ഉദ്ഘാടനവും ഇന്ന് (27) രാവിലെ 9 മണിക്ക് ചേലച്ചുവടില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  രാജി ചന്ദ്രന്‍ നിര്‍വ്വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബിച്ചന്‍ തോമസ് അദ്ധ്യക്ഷത വഹിക്കും. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍, യുവജന രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. മത്സരാര്‍ത്ഥികള്‍  8.30 ന്  ഗ്രൗണ്ടില്‍ എത്തണം.
 

 

date