Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ഇടുക്കി ജില്ലാ ഹോമിയോ ആശുപത്രിയുടെ ഉപയോഗത്തിനായി ജില്ലയിലെ മുട്ടം, കരിങ്കുന്നം, മണക്കാട്, കുടയത്തൂര്‍, ഇടവെട്ടി, ആലക്കോട്, അറക്കുളം, പഞ്ചായത്തുകളിലും ജില്ലയിലെ വിവിധ വയോജന സ്ഥാപനങ്ങളിലേയും പാലിയേറ്റീവ് പരിചരണങ്ങള്‍ക്കും ഗൃഹ സന്ദര്‍ശനങ്ങള്‍ക്കുമായി വാഹനം ആവശ്യമുണ്ട്. 2023 നവംബര്‍ 1 മുതല്‍ 2024 ജനുവരി 31 വരെയുളള കാലയളവില്‍ എറ്റവം കുറഞ്ഞ പ്രതിമാസ വാടകക്ക് നല്‍കുവാന്‍ തയ്യാറുളള വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. മതിയായ ഇന്‍ഷുറന്‍സ് പരിരക്ഷയും, പുക പരിശോധന സര്‍ട്ടിഫിക്കറ്റും, ടാക്സി പെര്‍മിറ്റുമുളള വാഹനം വിവിധോദ്ദേൃശ നിര്‍മ്മിതിയുളളതും 7 സീറ്റ് കപ്പാസിറ്റിയുളളതും 4*4 ഇനത്തിലുളളതുമായിരിക്കണം. വാഹനം പ്രതിമാസം ശരാശരി 1000 കി.മി ഓടുവാന്‍ സാധ്യതയുണ്ട്. പിന്നീട് വരുന്ന ഓരോ കിലോമീറ്ററിനും എത്ര തുകയാണെന്ന് ക്വട്ടേഷനില്‍ കാണിക്കണം.  ക്വട്ടേഷനുകള്‍ ഒക്ടോബര്‍ 30 ന് ഉച്ചക്ക് 2  മണിക്ക് മുമ്പായി ഇടുക്കി ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ ലഭിക്കണം. വൈകി വരുന്ന ക്വട്ടേഷനുകള്‍ സ്വീകരിക്കുന്നതല്ല.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 256780

date