Skip to main content

മത്സ്യത്തൊഴിലാളികള്‍ക്ക് ചൂണ്ടയും നൂലും നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം

ആലപ്പുഴ: ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ സജീവമായി ഏര്‍പ്പെടുന്നതും നിയമപരമായി രജിസ്ട്രേഷന്‍/ ലൈസന്‍സുള്ളതുമായ യാനങ്ങളുള്ള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത പരമ്പരാഗത കടല്‍ മത്സ്യതൊഴിലാളികള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിന് ചൂണ്ടയും നൂലും നല്‍കുന്നു. 75 ശതമാനം തുക സര്‍ക്കാര്‍ സബ്സിഡിയായി ലഭിക്കും. നവംബര്‍ ആറു വരെ മത്സ്യഭവനുകളില്‍ അപേക്ഷിക്കാം. ഫോണ്‍: 0477 2251103.

date