Skip to main content

സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

 

തൊഴിലധിഷ്ഠിത/പ്രവൃത്തിപര/സാങ്കേതിക കോഴ്സുകളിൽ പഠിക്കുന്ന മലപ്പുറം ജില്ലയിലെ വിമുക്തഭടന്മാരുടെ ആശ്രിതരായ മക്കൾ/ഭാര്യ എന്നിവരിൽ നിന്നും പ്രൊഫഷണൽ കോഴ്സ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. നവംബർ അഞ്ചിനകം അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങൾക്കും ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0483 2734932.

date