Skip to main content

നവകേരള സദസ്സ്: താനൂർ മണ്ഡലത്തിലെ കർഷകരുടെ യോഗം ചേർന്നു

നവകേരള സദസ്സിന്റെ ഭാഗമായി താനൂർ മണ്ഡലത്തിലെ കർഷകരുടെ യോഗം ചേർന്നു. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മണ്ഡലത്തിലെ മുഴുവൻ കൃഷി ഭവനുകളിലേയും കർഷക കൂട്ടായമാ ഭാരവാഹികൾ പങ്കെടുത്തു. നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലത്തിൽ എത്തുമ്പോൾ കാർഷിക മേഖലയിലെ വിഷയങ്ങൾ അവരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനാവശ്യമായ കാര്യങ്ങൾ ഓരോ കൃഷി ഭവനുകൾക്കു കീഴിലും വിപുലമായ യോഗങ്ങൾ ചേർന്ന് ചർച്ച ചെയ്ത് തീരുമാനമെടുക്കുന്നതിനും നവകേരള സദസ്സിൽ മണ്ഡലത്തിലെ മുഴുവൻ കർഷകരേയും പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു. താനൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ ചേർന്ന യോഗത്തിൽ താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മല്ലിക ടീച്ചർ അധ്യക്ഷത വഹിച്ചു. താനാളൂർ വൈസ് പ്രസിഡന്റ് വി. അബ്ദുൽ റസാക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് കൃഷി ഓഫീസർ ബാബു സക്കീർ, വിവിധ കൃഷി ഓഫീസർമാർ, കർഷക കൂട്ടായ്മ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

date