Skip to main content

മേരി മാട്ടി മേരാ ദേശ് ക്യാമ്പയിൻ മലപ്പുറം ബ്ലോക്ക് തലത്തിൽ സംഘടിപ്പിച്ചു

കേന്ദ്ര സർക്കാരിന്റെ മേരി മാട്ടി മേരാ ദേഷ് ക്യാമ്പയിൻ മലപ്പുറം ബ്ലോക്ക് തല പരിപാടി പൂക്കോട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു. പൂക്കോട്ടൂർ യുദ്ധ സ്മാരകത്തിന്റെ മുന്നിൽ നിന്നും ആരംഭിച്ച അമൃത കലശ് യാത്രയോടുകൂടി ആരംഭിച്ച പരിപാടി മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദു റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ സ്‌കൗട്ട്-ഗൈഡ്‌സ്, എൻ.എസ്.എസ്, റെഡ് ക്രോസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിദ്യാർഥികൾ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റജുല പെലത്തൊടി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. പി.വി മനാഫ്, ബ്ലോക്ക് മെമ്പർ എം.ടി ബഷീർ, പൂക്കോട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഖമറുന്നിസ, വാർഡ് മെമ്പർ സുബൈദ മുസ്ലിയാരകത്ത്, പ്രധാനധ്യാപിക ജ്യോതി, പി.ടി.എ പ്രസിഡന്റ് കെ.എം അക്ബർ, പി.കെ ഉമ്മർ, കലയത്ത് മുഹമ്മദ്, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ സുജാത, ബ്ലോക്ക് ജി.ഇ.ഒ രാജേഷ്, എൻ.വൈ.കെ വളണ്ടിയർമാരായ അഡ്വ. ജസീൽ പറമ്പൻ, റഹീസ് ആലുങ്ങൽ, സാബിക് എന്നിവർ സംസാരിച്ചു.

date