Skip to main content

ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു

മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ആലങ്കോട് ഗ്രാമപഞ്ചായത്ത് അസ്സബാഹ് ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർഥികൾക്കായി  അജൈവമാലിന്യ സംസ്‌കരണ ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത്  പ്രസിഡൻറ് കെ.വി ഷഹീർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പ്രബിത ടീച്ചർ അധ്യക്ഷത വഹിച്ചു. ഐ.ആർ.ടി.സി കോർഡിനേറ്റർ അഷീജ, ആർ.ജി.എസ്.എ തീമാറ്റിക് എക്‌സ്‌പെർട്ട് ആതിര, ശുചിത്വ മിഷൻ ആർ.പി റിയാസ്, നവകേരളം ആർ.പി മിഥുന തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ വിദ്യാർഥികൾക്കായി ക്ലാസെടുത്തു. അജൈവ മാലിന്യം എങ്ങനെ തരംതിരിക്കാം എന്നതിനെ കുറിച്ച് ഹരിതകർമ്മ സേന പ്രവർത്തകർ വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പ്രകാശൻ, ഷഹന നാസർ, വാർഡ് അംഗം ചന്ദ്രമതി, അസിസ്റ്റന്റ് സെക്രട്ടറി സുരേഷ് കുമാർ, ഹരിത കർമ്മ സേന സെക്രട്ടറി ടി.എസ് ബിന്ദു എന്നിവർ സംസാരിച്ചു.

date