Skip to main content

ചീർപ്പിങ്ങൽ സയൻസ് പാർക്ക്: തുടർപ്രവൃത്തികൾ ഉടൻ പുനരാരംഭിക്കും

സാങ്കേതിക കാരണങ്ങളാൽ പ്രവൃത്തി നിർത്തിവെച്ച പരപ്പനങ്ങാടി പാലത്തിങ്ങൽ ചീർപ്പിങ്ങൽ റീജണൽ സയൻസ് പാർക്ക് ആൻഡ് പ്ലാനറ്റോറിയം പദ്ധതിയുടെ തുടർപ്രർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി  ആർ. ബിന്ദു പറഞ്ഞു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ ഓഫീസ് ചേമ്പറിൽ ചേർന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. കെ.പി.എ മജീദ് എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. തുടർ നടപടികൾ വേഗത്തിലാക്കി സയൻസ് പാർക്കിന്റെ പ്രവർത്തനം അടുത്ത വർഷം തന്നെ തുടങ്ങാൻ കെ.എസ്.എസ്.ടി.എം ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി.
പരപ്പനങ്ങാടി നഗരസഭയിലെ ഒരു സ്വപ്ന പദ്ധതിയാണ് സയൻസ് പാർക്ക്. വിദ്യാർഥികൾക്ക് ഏറെ പ്രയോജനം ലഭിക്കുന്ന സയൻസ് പാർക്ക് വേഗത്തിൽ പണി പൂർത്തീകരിച്ച് തുറന്ന് നൽകണമെന്നും നഗരസഭാ ചെയർമാൻ എ. ഉസ്മാൻ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. നിസാർ അഹമ്മദ്, കൗൺസിലർ അസീസ് കൂളത്ത്, ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി പി.കെ സിന്ധു, കെ.എസ്.എസ്.ടി.എം ഡയറക്ടർ കെ. സോജു, മറ്റ് ഉദ്യോഗസ്ഥർ, സയൻസ് പാർക്ക് നിർമ്മാണ ചുമതലകകളുള്ള പ്രതിനിധികൾ, പരപ്പനങ്ങാടി നഗരസഭ സൂപ്രണ്ട് വേണു, പി.വി ഹാഫിസ് മുഹമ്മദ്, ടി.കെ നാസർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

date