Skip to main content

ആരോഗ്യഭേരി പദ്ധതി: ബ്ലോക്ക് തല ഉദ്ഘാടനവും പുസ്തക പ്രകാശനവും നടത്തി

മലപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെയും പൂക്കോട്ടൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ നടപ്പാക്കുന്ന ആരോഗ്യഭേരി പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനവും പുസ്തക പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിർവഹിച്ചു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക മുഖ്യപ്രഭാഷണം നടത്തി. ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രസിഡന്റ് കടമ്പോട്ട് മൂസ, കോഡൂർ പഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റജുല പെലത്തൊടി, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സഫിയ പന്തലാഞ്ചേരി, കെ.എം മുഹമ്മദലി മാസ്റ്റർ, എ.കെ മെഹ്നാസ്, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.എൻ അനൂപ്, ആർദ്രം ജില്ലാ നോഡൽ ഓഫിസർ ഡോ. ഫിറോസ് ഖാൻ, ജില്ലാ മാസ് മീഡിയ ഓഫിസർ പി. രാജു, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസർ സുജാത എന്നിവർ സംസാരിച്ചു. പൂക്കോട്ടൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. ടി.വി ബിന്ദു സ്വാഗതവും ഹെൽത്ത് സൂപ്പർവൈസർ കെ. മുസ്തഫ നന്ദിയും പറഞ്ഞു. ജീവിത ശൈലി രോഗങ്ങളുടെ അപകട സൂചനകളെ കുറിച്ച് പൊതുജനങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിനും പഞ്ചായത്തുകളിലെ വാർഡുകളിൽ സ്‌ക്രീനിങ് ക്യാമ്പുകളും ബോധവത്കരണ പരിപാടികളും നടത്തുന്നതിനും തിരുമാനിച്ചു. ജീവിത ശൈലി രോഗങ്ങൾ എന്ന വിഷയത്തിൽ ജില്ലാ മാസ്  മീഡിയ ഓഫിസർ പി. രാജു, കാൻസറും പ്രതിരോധവും എന്ന വിഷയത്തിൽ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. ഫാത്തിമ, ജീവിത ശൈലി രോഗനിയന്ത്രണത്തിന് ഭക്ഷണ രീതികളിൽ വരുത്തേണ്ട മാറ്റങ്ങൾ എന്ന വിഷയത്തെ കുറിച്ച് ഹെൽത്ത് സൂപ്പർവൈസർ കെ. മുസ്തഫ എന്നിവർ ക്ലാസുകളെടുത്തു.

date