Skip to main content

ജില്ലാതല ചരിത്ര പ്രബന്ധ രചനാ മത്സരം

താനൂർ ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നവംബർ 17ന് നടക്കുന്ന ദേവധാർ പ്രതിമയുടെ അനാച്ഛാദനത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ചരിത്ര പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾക്കായി നവംബർ 14നാണ് മത്സരം നടത്തുന്നത്. മത്സരത്തിൽ വിജയികളാകുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനകാർക്ക് 5000, 3000, 2000 രൂപ വീതം ക്യാഷ് പ്രൈസും മെഡലും നൽകും. ഒരു വിദ്യാലയത്തിൽ നിന്നും രണ്ട് കുട്ടികൾക്ക് വീതം മത്സരത്തിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവർ നവംബർ പത്തിന് മുമ്പ് രജിസ്റ്റർ ചെയ്യണം. ഫോൺ: 99470 57523.

date