Skip to main content

കല്യാശ്ശേരി മണ്ഡലം നവകേരള സദസ്സ്: നവംബര്‍ ഒന്നിന് ഗ്രന്ഥാലയങ്ങളില്‍ അക്ഷരദീപം തെളിയിക്കും

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ ഭാഗമായി കല്യാശ്ശേരി മണ്ഡലത്തിലെ എല്ലാ ഗ്രന്ഥാലയങ്ങളിലും നവംബര്‍ ഒന്നിന് അക്ഷര ദീപം തെളിയിക്കും. എം വിജിന്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കല്യാശ്ശേരി മണ്ഡലത്തിലെ ഗ്രന്ഥശാല ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം. ഗ്രന്ഥാലയങ്ങള്‍ കേന്ദ്രീകരിച്ച് പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍, ഗൃഹസന്ദര്‍ശനം തുടങ്ങി വിപുലമായ പ്രചരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. നവംബര്‍ 20ന്  ഉച്ചക്ക് രണ്ട് മണിക്ക്  മാടായിപ്പാറയിലെ പാളയം ഗ്രൗണ്ടിലാണ് കല്യാശ്ശേരി മണ്ഡലം തല നവകേരള സദസ്സ് നടക്കുക. എരിപുരം പി സി സി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ഡി എല്‍ സുമ, കണ്‍വീനര്‍ കെ പത്മനാഭന്‍, ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എം കെ രമേഷ് കുമാര്‍ മാസ്റ്റര്‍, ലൈബ്രറി കൗണ്‍സില്‍ മാടായി ഏരിയ സെക്രട്ടറി കെ പി മനോജ്, കണ്ണുര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം ബാലന്‍ മാസ്റ്റര്‍, താലൂക്ക് എക്‌സിക്യൂട്ടീവ് അംഗം വി വി ചന്ദ്രശേഖരന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.
 

date