Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 25-10-2023

അപേക്ഷ ക്ഷണിച്ചു

ജില്ലാ പഞ്ചായത്ത് വനിതകള്‍ക്ക് മൂല്യവര്‍ധിത മത്സ്യോല്‍പന്ന നിര്‍മാണ യൂണിറ്റ് തുടങ്ങുന്നതിനും പരിശീലനത്തിനുമായി അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളികള്‍/ അനുബന്ധ തൊഴിലാളി സംഘങ്ങള്‍, മത്സ്യത്തൊഴിലാളി എസ് എച്ച് ജികള്‍, കുടുംബശ്രീ യൂണിറ്റുകള്‍ തുടങ്ങിയവയിലെ അഞ്ച് പേരടങ്ങിയ നാല് യൂണിറ്റുകള്‍ക്ക് ഫിഷറീസ് വകുപ്പ് പരിശീലനം നല്‍കും. ഒക്ടോബര്‍ 31നകം അപേക്ഷ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, മാപ്പിളബേ ഫിഷറീസ് കോംപ്ലക്സ്, കണ്ണൂര്‍ 670017 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0497 2731081.

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ് 27ന്

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ് ഒക്ടോബര്‍ 27ന് രാവിലെ 11 മണി മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.  പുതിയ പരാതികള്‍ സ്വീകരിക്കുമെന്ന് മെമ്പര്‍ സെക്രട്ടറി അറിയിച്ചു.
 
തത്സമയ പ്രവേശനം

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജില്‍ എം ടെക് കോഴ്സിലെ ഒഴിവുകളിലേക്ക് ഒക്ടോബര്‍ 26ന് രാവിലെ 10 മണി മുതല്‍ തത്സമയ പ്രവേശനം നടത്തും. താല്‍പര്യമുള്ളവര്‍ 11 മണിക്ക് മുമ്പായി രജിസ്റ്റര്‍ ചെയ്യണം.  

കോളേജിലെ ബി ടെക്, ലാറ്ററല്‍ എന്‍ട്രി കോഴ്സുകളിലെ ഒഴിവുകളില്‍ ഒക്ടോബര്‍ 28ന് രാവിലെ 10 മണി മുതല്‍ തത്സമയ പ്രവേശനം നടത്തും.  താല്‍പര്യമുള്ളവര്‍ 11 മണിക്ക് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. വിശദ വിവരങ്ങള്‍ www.gcek.ac.in ല്‍ ലഭിക്കും.

വൈദ്യുതി സുരക്ഷാ പരിശീലനം 6ന്

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡ് നടത്തിയ ഇലക്ട്രിക്കല്‍ വയര്‍മാന്‍ പരീക്ഷ വിജയിച്ചവര്‍ക്കുള്ള ഏകദിന വൈദ്യുത സുരക്ഷാ പരിശീലനം നവംബര്‍ ആറിന് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. യോഗ്യരായവര്‍ രാവിലെ 9.30ന് ഹാള്‍ടിക്കറ്റ് സഹിതം ഹാജരാകണം.   https://forms.gle/1k4tCK4yujdibL6GAല്‍ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0497 2999201.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

മാടായി ഗവ.ഐ ടി ഐയില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്.  കമ്പ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ബി ടെക്/ ബി ഇ യും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/  കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ബിരുദം/ പി ജി ഡി സി എയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡില്‍ എന്‍ ടി സി/ എന്‍ എ സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഒക്ടോബര്‍ 28ന് രാവിലെ 10.30ന് ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0497 2876988, 9497452749.

തത്സമയ പ്രവേശനം 28ന്

തവനൂര്‍ കേളപ്പജി കോളേജ് ഓഫ് അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിങ് ആന്റ് ടെക്നോളജിയിലെ ബി ടെക് അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിങ്, ബി ടെക് ഫുഡ് ടെക്നോളജി എന്നീ കോഴ്സുകളിലെ ഒഴിവുകളിലേക്ക്  തത്സമയ പ്രവേശനം നടത്തുന്നു.  താല്‍പര്യമുള്ളവര്‍ എല്ലാ രേഖകളും സഹിതം മലപ്പുറം ജില്ലയിലെ തവനൂര്‍ കേളപ്പജി കോളേജ് ഓഫ് അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിങ് ആന്റ് ടെക്നോളജിയില്‍ ഒക്ടോബര്‍ 28ന് രാവിലെ 10 മണിക്കകം ഹാജരാകണം. വെബ്‌സൈറ്റ് www.kcaet.kau.in, www.kau.in. ഫോണ്‍: 0494 2686214.

കെ എസ് ഇ ബി സെക്ഷന്‍ ഓഫീസ് മാറ്റി

മാടായി കെ എസ് ഇ ബി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് ഒക്ടോബര്‍ 26 മുതല്‍ പുതിയങ്ങാടി ജുമാ അത്ത് പള്ളിക്ക് സമീപമുള്ള കെട്ടിടത്തിലേക്ക് മാറുമെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.

അനധികൃത വയറിങ്; യോഗം ചേര്‍ന്നു

അനധികൃത വയറിങ് തടയുന്നതിനുള്ള ജില്ലാകമ്മറ്റിയുടെ പ്രഥമ യോഗം ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ നേതൃത്വത്തില്‍

വൈദ്യുതി ഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ എം പി സുധീര്‍ അധ്യക്ഷത വഹിച്ചു.

അംഗീകൃത ലൈസന്‍സ് ഇല്ലാത്തവര്‍ വൈദ്യുത വയറിങ് ജോലികള്‍ ചെയ്യുന്നത് നിയമവിരുദ്ധമാണ്.  സാങ്കേതിക പരിജ്ഞാനമില്ലാത്തവര്‍ വൈദ്യുതീകരണം നടത്തുന്നത് വൈദ്യുത ചോര്‍ച്ചക്കും  അപകടങ്ങള്‍ക്കും കാരണമാകുന്നു. നിയമ വിരുദ്ധമായി വയറിങ് ചെയ്യുന്നവരെയും അതിന് പ്രേരിപ്പിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കുവാന്‍ യോഗം തീരുമാനിച്ചു.
ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ എം പി സുധീര്‍, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ കെ പി ജ്യോതിഷ്, അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ വി കൃഷ്ണകുമാര്‍, പൊലീസ് സബ് ഇന്‍സ്പെക്ടര്‍ വി അബ്ദുള്‍ റസാഖ്, വയറിങ് മേഖലയിലെ ഔദ്യോഗിക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷ മാറ്റി

ഇരിട്ടി സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ഒക്ടോബര്‍ 27ന് നടത്താനിരുന്ന ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷ ഒക്ടോബര്‍ 28ലേക്ക് മാറ്റിയതായി ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0490 2490001.

ഗതാഗതം നിരോധിച്ചു

മാക്കുനി പൊന്ന്യം പാലം റോഡ് നവീകരണ പ്രവൃത്തി നടത്തുന്നതിനാല്‍ ഒക്ടോബര്‍ 27 മുതല്‍ ഡിസംബര്‍ 26 വരെ വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. തലശ്ശേരി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ മേലെ ചമ്പാട് - പൊന്ന്യം പാലം വഴിയും കതിരൂര്‍ - കൂത്തുപറമ്പ് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ പൊന്ന്യം പാലം മേലെ ചമ്പാട് റോഡിലൂടെയും കടന്നുപോകണമെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

സി ഡിറ്റ്: അപേക്ഷ ക്ഷണിച്ചു

സി-ഡിറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, അക്കൗണ്ടിങ്ങ്, ഓഫീസ് ഓട്ടോമേഷന്‍, ഡാറ്റാ എന്‍ട്രി, ടാലി, ഡിടിപി, എംഎസ് ഓഫീസ് എന്നീ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. എസ് സി, എസ് ടി, ബി പി എല്‍ വിഭാഗത്തിന് സീറ്റ് സംവരണവും ഫീസിളവും ലഭിക്കും. ഫോണ്‍: 9947763222.

ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയില്‍ കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വീസ് വകുപ്പില്‍ ലൈബ്രേറിയന്‍ ഗ്രേഡ് 4 (നേരിട്ടുള്ള നിയമനം - 494/2020) തസ്തികയിലേക്ക് പി എസ് സി 2023  ജൂണ്‍ ഏഴിന് നടത്തിയ ഒ എം ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

ക്വട്ടേഷന്‍

പെരിങ്ങോം ഗവ.കോളേജിലേക്ക് വിവിധ സ്പോര്‍ട്സ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ രണ്ടിന് പകല്‍ 11 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 04985 295440.

വൈദ്യുതി മുടങ്ങും

ബര്‍ണ്ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ മുനീശ്വരന്‍ കോവില്‍ മുതല്‍ എസ് എന്‍ പാര്‍ക്ക് വരെയുള്ള  ട്രാന്‍സ്ഫര്‍ പരിധിയില്‍ ഒക്ടോബര്‍ 26 വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ  വൈദ്യുതി മുടങ്ങും.

മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ മേനോന്‍ കുന്ന്, മൈലഞ്ചേരി അരിച്ചാല്‍, കുറ്റൂര്‍ വില്ലേജ് ഓഫീസ്, കുറ്റൂര്‍ പള്ളി, കുറ്റൂര്‍ ടൗണ്‍, വെള്ളരിയാനം, മുണ്ടപ്പുറം, ബീവറേജ്, രാജേശ്വരി എന്നീ  ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഒക്ടോബര്‍ 26 വ്യാഴം രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

date