Skip to main content

നവകേരള സദസ്സ്: കുന്ദമംഗലം മണ്ഡലം സംഘാടക സമിതി യോഗം ചേർന്നു

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സുമായി ബന്ധപ്പെട്ട് രൂപീകരിച്ച കുന്ദമംഗലം മണ്ഡല തല സംഘാടക സമിതിയുടെ അവലോകന യോഗം ചേർന്നു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ യോഗം ഉദ്ഘാടനം ചെയ്തു. പി ടി എ റഹീം എൽഎഎ അധ്യക്ഷത വഹിച്ചു. സംഘാടക സമിതിയുടെയും ഉപസമിതികളുടെയും പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തി. കുന്ദമംഗലം മണ്ഡലതല നവകേരള സദസ്സ് നവംബർ 26 ന് വൈകുന്നേരം മൂന്ന് മണിക്ക് കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും.

കുന്ദമംഗലം പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ  ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷാജി പുത്തലത്ത്, ഒ.അബ്ദുൾ ഗഫൂർ, ലിജി പുൽക്കുന്നുമ്മൽ, പി.ശാരുതി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാർ, ബ്ലോക്ക്‌- ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ,നോഡൽ ഓഫീസർ എ ഡി എം സി മുഹമ്മദ് റഫീഖ്, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു

date