Skip to main content

തൊടുപുഴയിൽ റോഡ് കയ്യേറ്റം ഒഴിപ്പിച്ചു

തൊടുപുഴ നഗരപരിധിയിൽ റോഡ് കയ്യേറി സ്ഥാപിച്ചിരുന്ന വ്യാപാരസ്ഥാപനങ്ങൾ ഒഴിപ്പിച്ചു.  നഗരസഭയിൽ ചേർന്ന ടൗൺ വെൻഡിങ് കമ്മിറ്റിയുടെ തീരുമാനപ്രകാരം തൊടുപുഴ മാവിൻചുവട് ഭാഗത്ത് റോഡ് കയ്യേറി പൊതുഗതാഗതത്തിനും കാൽനടയാത്രയ്ക്കും  തടസം  സൃഷ്ടിച്ചിരുന്ന വ്യാപാരസ്ഥാപനങ്ങളാണ് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഒഴിപ്പിച്ചത്. ഈ പ്രദേശത്ത് റോഡിന്റെ വശങ്ങളിൽ യാതൊരുവിധ വ്യാപാരവും നടത്താൻ പാടില്ല എന്ന് നിരവധി തവണ അറിയിപ്പ് നൽകിയിട്ടും മാറ്റാത്തതിനാലാണ് നഗരസഭ കടകൾ ഒഴിപ്പിച്ചത്.  റോഡ് കയ്യേറി അനധികൃത വ്യാപാരം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ ചെയർമാൻ സനീഷ് ജോർജ്, സെക്രട്ടറി ബിജുമോൻ ജേക്കബ് എന്നിവർ അറിയിച്ചു.

നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രദീപ് രാജ്, ബിജോ മാത്യു, പബ്ലിക് ഇൻസ്പെക്ടർ സതീശൻ വി പി എന്നിവർ ഒഴിപ്പിക്കൽ നടപടികൾക്ക് നേതൃത്വം നൽകി.

 

date