Skip to main content
സി വി സ്മാരക ഹാളില്‍ ഫോട്ടോ അനാച്ഛാദനം ചെയ്തു

സി വി സ്മാരക ഹാളില്‍ ഫോട്ടോ അനാച്ഛാദനം ചെയ്തു

കുന്നംകുളം നഗരസഭ ലൈബ്രറിയിലെ തുറന്നവേദിയായ സി വി സ്മാരക ഹാളില്‍ കുന്നംകുളത്തിന്റെ പ്രിയ സാഹിത്യകാരന്‍ സി വി ശ്രീരാമന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു. എ സി മൊയ്തീന്‍ എംഎല്‍എ അനാച്ഛാദനം നിര്‍വ്വഹിച്ചു.

നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷയായി. വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി എം സുരേഷ്, സജിനി പ്രേമന്‍, പ്രിയ സജീഷ്, പി കെ ഷബീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

എ സി മൊയ്തീന്‍ എംഎല്‍എയുടെ വികസന ഫണ്ടില്‍ നിന്ന് 14 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ചതാണ് സി വി സ്മാരക തുറന്ന വേദി.

date