Skip to main content

ഡാറ്റ എന്‍ട്രിക്കും രേഖകള്‍ അപ്‌ലോഡ് ചെയ്യുന്നതിനും ടെന്‍ഡര്‍ ക്ഷണിച്ചു

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനം നടപ്പില്‍ വരുത്തുന്നതിന് പദ്ധതി അംഗങ്ങളുടെ അടിസ്ഥാന വിവരങ്ങള്‍ ഡാറ്റ എന്‍ട്രി ചെയ്യുന്നതിനും അനുബന്ധ രേഖകള്‍ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യുന്നതിനും ടെന്‍ഡര്‍ ക്ഷണിച്ചു. നവംബര്‍ ആറിന് വൈകിട്ട് അഞ്ച് വരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. മവംബര്‍ ഏഴിന് രാവിലെ 11 ന് ടെന്‍ഡറുകള്‍ തുറക്കും. 12 ജില്ലകളിലായി സജീവമായിട്ടുള്ള 3,27,530 അംഗങ്ങളെ ജില്ലാതലത്തില്‍ ഡാറ്റ എന്‍ട്രി ചെയ്തു ക്രോഡീകരിക്കാന്‍ കഴിയുന്ന ഏജന്‍സികള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്ന് കേരള സ്‌റ്റേറ്റ് അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 9747042403, 9447010501, 9746452227.
 

date