Skip to main content

നവീകരിച്ച വലിയ കുളത്തിന്റെ ഉദ്ഘാടനം ഇന്ന്

ആലപ്പുഴ: വള്ളികുന്നം ഗ്രാമപഞ്ചായത്തിലെ നവീകരിച്ച വലിയകുളത്തിന്റെ ഉദ്ഘാടനം ഇന്ന് (29) വൈകിട്ട് മൂന്ന് മണിക്ക് ഫിഷറീസ് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. എം. എസ് അരുണ്‍കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. വള്ളികുന്നം ഗ്രാമപഞ്ചായത്ത് ഭരണസമിതി 2022- 23 വാര്‍ഷിക പദ്ധതിയില്‍ 27.45 ലക്ഷം രൂപ വിനിയോഗിച്ചാണ് കുളം നവീകരിച്ചത്. 

ചടങ്ങില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി. മുഖ്യാതിഥിയാകും. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി, വള്ളികുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജി പ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗം ബിപിന്‍ സി. ബാബു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. മോഹന്‍ കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി അഭിലാഷ് കുമാര്‍, പഞ്ചായത്ത്  സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ മിനി പ്രഭാകരന്‍, ജെ. രവീന്ദ്രനാഥ്, റൈഹാനത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആര്‍. വിജയന്‍ പിള്ള, ആര്‍. രാജി, ഉഷ പുഷ്‌ക്കരന്‍, വിജയലക്ഷ്മി, ശങ്കരന്‍കുട്ടി നായര്‍, ബി. രാജലക്ഷ്മി, ഡി. രോഹിണി, പി. കോമളന്‍, അര്‍ച്ചന പ്രകാശ്, തൃദീപ് കുമാര്‍, ഇന്ദു കൃഷ്ണ, കെ. ഗോപി, ജി. രാജീവ് കുമാര്‍, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ഷീജ സുരേഷ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എന്‍.എസ്. സലിംകുമാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.പി. ബിജു, അസിസ്റ്റന്റ് എന്‍ജിനീയര്‍ സനൂജ റിപ്പോര്‍ട്ട്, മറ്റു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date