Skip to main content

ഏഴാം തരം തുല്യത: 86 പേര്‍ പരീക്ഷ എഴുതി

ആലപ്പുഴ: സാക്ഷരത മിഷന്‍ നടത്തിയ ഏഴാം തരം തുല്യത പരീക്ഷയില്‍ ജില്ലയില്‍ 18 പരീക്ഷ കേന്ദ്രങ്ങളിലായി 86 പേര്‍ പരീക്ഷ എഴുതി. 60 സ്ത്രീകളും 26 പുരുഷന്മാരുമാണ് പരീക്ഷ എഴുതിയത്. യഥാസമയം പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയവര്‍ക്കായി നടത്തിയ തുല്യത പരീക്ഷയില്‍ 15 വയസു മുതല്‍ 77 വയസു വരെയുള്ളവര്‍ പങ്കാളികളായി. 

കേളമംഗലം വീട്ടില്‍ അമ്മിണിയാണ് ഏറ്റവും പ്രായം കൂടിയ പഠിതാവ്. ആറ്റുപുറം വീട്ടില്‍ ആല്‍ബിന്‍ ജോര്‍ജാണ് പ്രായം കുറഞ്ഞ പഠിതാവ്. നാലാം തരം തുല്യത പരീക്ഷയും സാക്ഷരത മികവുത്സവും ഇന്ന് (29) നടക്കും. 

date