Skip to main content

മങ്കട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം: കലാ മത്സരങ്ങൾ സംഘടിപ്പിച്ചു

മങ്കട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2023 ന്റെ ഭാഗമായി കലാ മത്സരങ്ങൾ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്ന പരിപാടി മഞ്ഞളാംകുഴി അലി എം. എൽ. എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.അബ്ദുൾ കരീം അധ്യക്ഷത വഹിച്ചു. .നാല് വേദികളിലായി നടന്ന കലാമത്സരങ്ങളിൽ 6 ഗ്രാമപഞ്ചായത്തുകളിൽ നിന്നായി നിരവധി കലാപ്രതിഭകൾ പങ്കെടുത്തു. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, ഒപ്പന, മാപ്പിളപ്പാട്ട്, വട്ടപ്പാട്ട്, നാടൻപാട്ട്, നാടോടി നൃത്തം, മൈം,നാടകം മുതലായ ഇനങ്ങളിലെ മത്സരങ്ങൾ മത്സരാർത്ഥികളുടെ പങ്കാളിത്തം കൊണ്ടും പ്രകടനം കൊണ്ടും ശ്രദ്ധേയമായി. കഥാരചന, കവിത രചന,ഉപന്യാസ രചന, പെൻസിൽ ഡ്രോയിങ്, ജലഛായ രചന, കാർട്ടൂൺ തുടങ്ങിയ ഇനങ്ങളിലും സർഗധനരായ നിരവധി യുവ പ്രതിഭകൾമാറ്റുരച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ.അസ്കർ അലി, എൻ.കെ.ഹുസൈൻ, നസീറ മോൾ പാലപ്ര, സുഹറാബി കാവുങ്ങൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ജുവൈരിയ ടീച്ചർ, മക്കരപ്പറമ്പ് വൈസ് പ്രസിഡന്റ് റാബിയ അറക്കൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജാഫർ വെള്ളേക്കാട്ട്, ടി.കെ ശശീന്ദ്രൻ, ഫൗസിയ പെരുമ്പള്ളി, ബ്ലോക്ക് മെമ്പർമാരായ സി. ടി ഷറഫുദ്ദീൻ , കെ.പി അസ്മാബി, ഷബീബ തോരപ്പ,ബിന്ദു കണ്ണൻ,റഹ്മത്തുന്നീസ മാട്ടാത്ത്,പി. ഷറഫുദ്ദീൻ, ജമീല ടീച്ചർ,ഒ. മുഹമ്മദ് കുട്ടി എന്നിവർ സംബന്ധിച്ചു.

date