Skip to main content

ചെറുകിട സംരംഭങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയൊരുക്കി വ്യവസായ വകുപ്പ്

സംസ്ഥാനത്തെ ചെറുകിട സംരംഭങ്ങൾക്ക് ഇൻഷുറൻസ് വ്യവസായ വകുപ്പ്. ഉല്പാദനസേവന മേഖലയിലെയും കച്ചവട സ്ഥാപനങ്ങളുടെയും സുരക്ഷക്കായി കുറഞ്ഞ നിരക്കിൽ പുതിയ ഇൻഷുറൻസ് നേടുന്നതിന് വ്യവസായ വകുപ്പ് ഒരുക്കിയിരിക്കുന്ന ഓൺലൈൻ പോർട്ടൽ മുഖേന അപേക്ഷിക്കാം. പോർട്ടൽ മുഖേന പുതിയ പോളിസി എടുക്കുന്നവർക്കും 2023 ഏപ്രിൽ ഒന്നിന് ശേഷം സ്വന്തം നിലയിൽ പോളിസി എടുത്ത സംരംഭകർക്കും പ്രീമിയം തുകയുടെ 50% =പരമാവധി 2500 രൂപ) തിരികെ അനുവദിക്കും. UDYAM രജിസ്ട്രേഷൻ ഉള്ള ഏതൊരു സംരംഭത്തിനും പദ്ധതി പ്രകാരം ആനുകൂല്യം നേടാം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ വ്യവസായ കേന്ദ്രവുമായോ (ഫോൺ: 04832737405), താലൂക്ക് വ്യവസായ ഓഫീസുകളുമായോ ബന്ധപ്പെടാം.

date