Skip to main content

ധർമ്മടം മണ്ഡലം നവകേരള സദസ്: സംഘാടക സമിതി ഓഫീസ് തുറന്നു

 

 

ധർമ്മടം മണ്ഡലം നവകേരള സദസ് സംഘാടക സമിതി ഓഫീസ്  ഉദ്ഘാടനം നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ നിർവ്വഹിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ അധ്യക്ഷനായി. പിണറായി കൺവെൻഷൻ സെന്ററിൽ ആണ്സംഘാടക സമിതി ഓഫീസ് പ്രവർത്തിക്കുക.മുൻ എം എൽ എ കെ കെ നാരായണൻ,തലശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി പി അനിത,അഞ്ചരക്കണ്ടി പഞ്ചായത്ത്‌ പ്രസിഡന്റ് കെ പി ലോഹിതാക്ഷൻ,വേങ്ങാട് പഞ്ചായത്ത്‌ പ്രസിഡന്റ് കെ ഗീത, പെരളശ്ശേരി പഞ്ചായത്ത്‌ പ്രസിഡന്റ് എ വി ഷീബ, ധർമടം പഞ്ചായത്ത്‌ പ്രസിഡന്റ് എൻ കെ രവി സംഘടക സമിതി ജനറൽ കൺവീനർ ഡോ. എം സുർജിത് തലശ്ശേരി തഹസിൽദാറും സംഘാടക സമിതി കൺവീനറുമായ കെ ഷീബ, വൈസ് ചെയർമാൻ കെ ശശിധരൻ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.നവകേരള നിര്‍മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് നവംബര്‍ 21 ന് ഉച്ചക്ക് 3.30ന് പിണറായി കൺവെൻഷൻ സെന്റർ പരിസരത്ത് നടക്കും.

 

date